Saturday, January 3, 2009

അദ്ധ്യാപകരുടെ കാര്യം

ഏത്‌ കാരണത്താലായാലും അദ്ധ്യാപകര്‍ പണിമുടക്കുന്നത്‌ തെറ്റാണെന്നാണ്‌ എന്‍റെ അഭിപ്രായം.
പണിമുടക്ക്‌ തൊഴിലാളികളുടെ ഒരു ആയുധമാണ്‌. ഒരു ഫാക്ടറി ജോലിക്കാരന്‍
കുറെ മാസങ്ങള്‍ പണിമുടക്കികഴിഞ്ഞ്‌ അവന്‍റെ ജോലിയില്‍ വീണ്ടും പ്രവേശിക്കുമ്പോള്‍ വലിയ പ്രയാസം കൂടാതെ ജോലി തുടരുന്നതിന്‌ സാധിക്കും.
അയാള്‍ക്ക്‌ നിര്‍ജ്ജീവ വസ്തുക്കളോടാണ്‌ ഇടപെടേണ്ടത്‌. എന്നാല്‍ അദ്ധ്യാപകരുടെ കാര്യം അങ്ങനെയല്ല. അവര്‍ ആലോചനാശക്തിയുള്ള കുട്ടികളോടും തങ്ങളുടെ അദ്ധ്യാപകരില്‍ നിന്ന് പെരുമാറ്റച്ചിട്ടയും മാര്‍ഗദര്‍ശനവും ആശിക്കുന്ന
കുട്ടികളോടുമാണ്‌ പെരുമാറുന്നത്‌.
ഒരു കുട്ടിക്ക്‌
അവന്‍റെ അദ്ധ്യാപകനിലുള്ള മതിപ്പ്‌ നഷ്ടപ്പെട്ടാല്‍ പ്രസ്തുത അദ്ധ്യാപകന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഭാഗം നഷ്ടപ്പെട്ടു.